സിപിഎം ആക്രമണം: യൂത്ത് കോൺഗ്രസിന്റെ അതിജീവന യാത്ര ഇന്ന്
1549685
Tuesday, May 13, 2025 7:16 PM IST
മലപ്പട്ടം: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി മലപ്പട്ടം അടുവാപ്പുറത്തെ സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധിസ്തൂപം തകർക്കുകയും ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനാധിപത്യ അതിജീവന യാത്ര ഇന്ന് നടക്കും.
സംഘടനസ്വാതന്ത്യം നിഷേധിക്കുന്ന സിപിഎം ഭീകരതക്കെതിരെയും ഗാന്ധി നിന്ദക്കെതിരെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിക്കുന്ന യാത്ര ഉച്ചകഴിഞ്ഞ് രണ്ടിന് അടുവാപ്പുറത്ത് നിന്നും മലപ്പട്ടം ടൗണിലേക്കാണ് സംഘടിപ്പിക്കുന്നത്. ആക്രമണം നടത്തിയ സിപിഎമ്മുകാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അതിജീവന യാത്രയുമായി ബന്ധപ്പെട്ടു നടത്തിയ യോഗം കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.