ബിജെപി നേതാക്കൾ സ്ഥലം സന്ദർശിച്ചു
1549345
Saturday, May 10, 2025 1:39 AM IST
നടുവിൽ: നടുവിൽ പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ കൂമ്പാരങ്ങൾ കത്തി നശിച്ച സ്ഥലം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ കാളീശ്വരത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ജനങ്ങളെ വെല്ലുവിളിച്ച പഞ്ചായത്തിന്റെ നടപടി തീർത്തും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ പുകയിൽ പരിസര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ശ്വാസ തടസം പോലുള്ള രോഗങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്.
മാലിന്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്നും വേണ്ട നടപടികൾ എടുക്കണമെന്നും ഗംഗാധരൻ കാളീശ്വരം ആവശ്യപ്പെട്ടു. ബിജെപി നടുവിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി കെ. സജിത്ത് എന്നിവരും കൂടെയുണ്ടായിരുന്നു.