ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
1549702
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി: നഗരസഭ പരിധിയിലെ അംഗ പരിമിതരായവർക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ തരത്തിലുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 2.5 ലക്ഷം രൂപ ചെലവിൽ 18 പേർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. നഗരസഭയിലെ വയോജനങ്ങളെയും അംഗപരിമിതരെയും കണ്ടെത്താനായി നേരത്തെ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
ക്യാമ്പിൽ ഓരോരുത്തർക്കും വേണ്ട ഉപകരണങ്ങൾ ഏതെന്ന് മുൻകൂട്ടി കണ്ടെത്തി കേരള വികലാംഗ കോർപറേഷൻ മുഖാന്തരമാണ് ഉപകരണങ്ങൾ എത്തിച്ചു നൽകിയത്. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത സഹായ ഉപകരണ വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസില, കൗൺസിലർമാരായ സമീർ പുന്നാട്, വി.പി. അബ്ദുൾ റഷീദ്, പി. സീനത്ത്, എൻ. സിന്ധു, പദ്ധതി നിർവഹണ ഓഫിസർ ജിസ്മി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.