എസ്എസ്എൽസി : ഇക്കുറി കണ്ണൂർ ഒന്നാമത്
1549351
Saturday, May 10, 2025 1:39 AM IST
കണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും മിന്നും വിജയം കരസ്ഥമാക്കി കണ്ണൂർ.
99.87 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഒന്നാമതെത്തി. തുടർച്ചയായി മൂന്ന് തവണ ഒന്നാമതെത്തിയിരുന്ന ജില്ല കഴിഞ്ഞ വർഷം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇത്തവണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 35377 പേരിൽ 35331 കുട്ടികൾ വിജയിച്ചു.18045 ആൺകുട്ടികളും 17,332 പെൺകുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 18015 ആൺകുട്ടികളും 17316 പെൺകുട്ടികളും വിജയിച്ചു. 5997പേർ മുഴുവൻ എ പ്ലസ് നേടി. 2005 ആൺകുട്ടികളും 3992 പെൺകുട്ടികളുമാണ് മുഴുവൻ എ പ്ലസ് നേടിയത്.
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 7953 പേർ പരീക്ഷയെഴുതിയതിൽ 7946 പേർ വിജയിക്കുകയും 1181 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടുകയും ചെയ്തു. തലശേരി വിദ്യാഭ്യാസ ജില്ലയിൽ 14430 പേര് പരീക്ഷയെഴുതിയതിയതിൽ 14409 കുട്ടികൾ വിജയിച്ചു. 2361 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി. തളിപ്പറന്പിൽ 12994 കുട്ടികൾ പരീക്ഷയെഴുതിയതിൽ 12976 പേർ വിജയിച്ചു. 2455 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടുകയും ചെയ്തു. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ മലയാളം പാർട്ട് ഒന്നിലാണ് കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത്. 5498 വിദ്യാർഥികൾ എ പ്ലസ് നേടി. ഫിസിക്സിലാണ് ഏറ്റവും കുറവ് എ പ്ലസ് (2055).
തലശേരി വിദ്യാഭ്യാസ ജില്ലയിൽ 10521 പേർ മലയാളം പാർട് ഒന്നിൽ ഫുൾ എപ്ലസ് നേടി. മാത്സിലാണ് ഏറ്റവും കുറവ് എ പ്ലസ് ലഭിച്ചത് (4036). തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മലയാളം പാർട് ടുവിനാണ് ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചത് (9838), എറ്റവും കുറവ് എ പ്ലസ് ലഭിച്ചത് മാത്സിലാണ്(3666). പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 300 പേർ പരീക്ഷയെഴുതിയതിൽ 288 പേരും തലശേരി വിദ്യാഭ്യാസ ജില്ലയിൽ 560 പേർ പരീക്ഷയെഴുതിയതിൽ 557 പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ 743 പേർ പരീക്ഷയെഴുതിയതിൽ 741 കുട്ടികളും വിജയിച്ചു.
നൂറുശതമാനം
വിജയം നേടിയ
ഗവ. സ്കൂളുകൾ
(വിജയിച്ചവരുടെ എണ്ണം
ബ്രായ്ക്കറ്റിൽ)
കണ്ണൂർ ഗവ. ഗേൾസ് വിഎച്ച്എസ്എസ് (67), കണ്ണൂർ ഗവ. വിഎച്ച്എസ്എസ് (56), കണ്ണൂർ ഗവ. ടൗൺ എച്ച്എസ്എസ് (52), കണ്ണൂർ ഗവ. സിറ്റി എച്ച്എസ്എസ് (65), പള്ളിക്കുന്ന് ഗവ. എച്ച്എസ്എസ് (145), മുഴപ്പിലങ്ങാട് ഗവ. എച്ച്എസ്എസ് (22), അഴീക്കോട് ഗവ. എച്ച്എസ്എസ് (18), അഴീക്കൽ ജിആർഎഫ്ടിഎച്ച്എസ് (25), പുഴാതി ഗവ. എച്ച്എസ്എസ് (108), കല്യാശേരി കെപിആർജിഎസ് ഗവ. എച്ച്എസ്എസ് (177), അരോളി ഗവ. എച്ച്എസ്എസ് (113), ചേലോറ ഗവ. എച്ച്എസ് (88), ചാല ഗവ. എച്ച്എസ്എസ് (110), പെരളശേരി എകെജിഎസ്ജിഎച്ച്എസ്എസ് (518), മുണ്ടേരി ഗവ. എച്ച്എസ്എസ് (230), തലശേരി ഗവ. ടൗൺ എച്ച്എസ്എസ് (68), തലശേരി ഗവ. ബ്രണ്ണൻ എച്ച്എസ്എസ് (201), തിരുവങ്ങാട് ഗവ. എച്ച്എസ്എസ് (140), കൊടുവള്ളി ഗവ. വിഎച്ച്എസ്എസ് (48), ചിറക്കര ഗവ. വിഎച്ച്എസ്എസ് (58), കാവുംഭാഗം ഗവ. എച്ച്എസ്എസ് (10), പാലയാട് ഗവ. എച്ച്എസ്എസ് (96), ചുണ്ടങ്ങപൊയിൽ ഗവ. എച്ച്എസ്എസ് (32), വടക്കുന്പാട് ഗവ. എച്ച്എസ്എസ് (59), എടയന്നൂർ ജിവിഎച്ച്എസ്എസ് (105), കൂത്തുപറന്പ് ഗവ. എച്ച്എസ്എസ് (197), മന്പറം ഗവ. എച്ച്എസ്എസ് (114), കോട്ടയം (മലബാർ) ജിഎച്ച്എസ് (80), വേങ്ങാട് ഗവ. എച്ച്എസ്എസ് (151), മണത്തണ ഗവ. എച്ച്എസ്എസ് (80), ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. എച്ച്എസ്എസ് (71), പാട്യം ഗവ. എച്ച്എസ്എസ് (58), മാലൂർ ഗവ. എച്ച്എസ്എസ് (142), ആറളം ഗവ. എച്ച്എസ്എസ് (111), പിണറായി എകെജി മെമ്മോറിയൽ ഗവ. എച്ച്എസ്എസ് (222), ആറളം ഫാം ജിഎച്ച്എസ് (71), പുളിങ്ങോം ഗവ. വിഎച്ച്എസ്എസ് (10), തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ ഗവ. എച്ച്എസ്എസ് (138), കൊയ്യം ഗവ. എച്ച്എസ് (81), ചുഴലി ഗവ. എച്ച്എസ്എസ് (104), ചെറുകുന്ന് ജിബിഎച്ച്എസ്എസ് (229), ചെറുകുന്ന് ജിവിഎച്ച്എസ്എസ് (268), മാട്ടൂൽ സിഎച്ച്എംകെഎസ്ജിഎച്ച്എസ്എസ് (267), മാടായി ജിബിവി എച്ച്എസ്എസ് (85), കൊട്ടില ഗവ. എച്ച്എസ്എസ് (77), ചെറുതാഴം ഗവ. എച്ച്എസ്എസ് (101), മാടായി ജിജി എച്ച്എസ്എസ് (98), കുഞ്ഞിമംഗലം ഗവ. എച്ച്എസ്എസ് (328), മണക്കടവ് ശ്രീപുരം ഗവ. എച്ച്എസ്എസ് (69), കാർത്തികപുരം ഗവ. വിഎച്ച്എസ്എസ് (65), കണിയൻചാൽ ഗവ. എച്ച്എസ്എസ് (84), മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസ് (621), ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ് (206), പരിയാരം കെകെഎൻപിഎം ജിവിഎച്ച്എസ്എസ് (38), പട്ടുവം ജിഎച്ച്എസ് (52), നെടുങ്ങോം ഗവ. എച്ച്എസ്എസ് (75), മലപ്പട്ടം എകെഎസ്ജിഎച്ച്എസ് (77), ചട്ടുകപ്പാറ ഗവ. എച്ച്എസ്എസ് (197), കടന്നപ്പള്ളി ഗവ. എച്ച്എസ്എസ് (169), കുറുമാത്തൂർ ജിവിഎച്ച്എസ്എസ് (118), കോറോം ഗവ. എച്ച്എസ്എസ് (118), എട്ടിക്കുളം ഗവ. എച്ച്എസ്എസ് (37), മാത്തിൽ എംവിഎം കുഞ്ഞിവിഷ്ണുനന്പീശൻ സ്മാരക ഗവ. എച്ച്എസ്എസ് (167), വയക്കര ഗവ. എച്ച്എസ്എസ് (119), മാതമംഗലം സിപി നാരായണൻ സ്മാരക ഗവ. എച്ച്എസ്എസ് (254), തിരുമേനി ഗവ. എച്ച്എസ് (18), പ്രാപ്പൊയിൽ ഗവ. എച്ച്എസ്എസ് (81), വെള്ളൂർ ഗവ. എച്ച്എസ്എസ് (229), പയ്യന്നൂർ ഗവ. ഗേൾസ് എച്ച്എസ്എസ് (50), പയ്യന്നൂർ ഷേണായി സ്മാരക ഗവ. എച്ച്എസ്എസ് (105), പയ്യന്നൂർ എകെഎഎസ്ജിവിഎച്ച്എസ്എസ് (66), കോഴിച്ചാൽ ഗവ. എച്ച്എസ്എസ് (59), പെരിങ്ങോം ഗവ. എച്ച്എസ്എസ് (72), കരിവെള്ളൂർ എവിഎസ് ഗവ. എച്ച്എസ്എസ് (334), ചെറുകുന്ന് ഗവ. വെൽഫെയർ എച്ച്എസ്എസ് (99), പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ് (31), പടിയൂർ ഗവ. എച്ച്എസ് (96), കാലിക്കടവ് ഗവ. എച്ച്എസ് (76), രയറോം ഗവ. എച്ച്എസ് (52), തവിടിശേരി ഗവ. എച്ച്എസ് (55), തടിക്കടവ് ജിഎച്ച്എസ് (85), കൂറ്റേരി ഗവ. എച്ച്എസ് (57), പാച്ചേനി ഗവ. എച്ച്എസ് (99), ചിറക്കര ഗവ. എച്ച്എസ് (123).
എയ്ഡഡ് സ്കൂളുകൾ
കണ്ണൂർ സെന്റ് തെരേസാസ് എഐജിഎച്ച്എസ്എസ് (201), കണ്ണൂർ സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസ് (165), കണ്ണൂർ ഡിഐഎസ് ഗേൾസ് എച്ച്എസ്എസ് (305), ചൊവ്വ എച്ച്എസ്എസ് (254), അഴീക്കോട് എച്ച്എസ്എസ് (416), ചിറക്കൽ രാജാസ് എച്ച്എസ്എസ് (73), അഞ്ചരക്കണ്ടി എച്ച്എസ്എസ് (684), കടന്പൂർ എച്ച്എസ്എസ് (1128), കാടാച്ചിറ എച്ച്എസ് (242), പാപ്പിനിശേരി ഇഎംഎസ് സ്മാരക ഗവ. എച്ച്എസ്എസ് (247), തോട്ടട എസ്എൻ ട്രസ്റ്റ് (141), തലശേരി സെന്റ് ജോസഫ്സ് എച്ച്എസ്എസ് (338), തലശേരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസ് (214), തലശേരി എംഎം എച്ച്എസ്എസ് (285), കോടിയേരി ഒനിയൻ എച്ച്എസ് (ഏഴ്), കൂടാളി എച്ച്എസ്എസ് (549), പട്ടാന്നൂർ കെപിസി എച്ച്എസ്എസ് (418), കോളയാട് സെന്റ് കോർണേലിയൂസ് എച്ച്എസ് (218), പാനൂർ കെകെവി മെമ്മോറിയൽ എച്ച്എസ്എസ് (69), പാനൂർ പിആർഎം എച്ച്എസ്എസ് (405), ചന്പാട് ചോതാവൂർ എച്ച്എസ് (159), ചൊക്ലി രാമവിലാസം എച്ച്എസ്എസ് (504), പെരിങ്ങത്തൂർ എൻഎഎം എച്ച്എസ്എസ് (928), ചൊക്ലി വിപി ഓറിയന്റൽ എച്ച്എസ് (55), കൊളക്കാട് സാന്തോം എച്ച്എസ്എസ് (87), കാവുംപാടി സിഎച്ച്എം എച്ച്എസ് (123), അടയ്ക്കാത്തോട് സെന്റ് ജോസഫ് എച്ച്എസ് (64), കൊട്ടിയൂർ ഐജെഎം എച്ച്എസ്എസ് (185), കടവത്തൂർ പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ എച്ച്എസ്എസ് (264), ഇരിട്ടി എച്ച്എസ് (257), ശിവപുരം എച്ച്എസ് (188), എടൂർ സെന്റ് മേരീസ് എച്ച്എസ് (224), കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച്എസ് (116), വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് (186), കുന്നോത്ത് സെന്റ് ജോസഫ്സ് എച്ച്എസ് (147), കിളിയന്തറ സെന്റ് തോമസ് എച്ച്എസ് (96), അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എച്ച്എസ്എസ് (108), ഒളവിലം രാമകൃഷ്ണ എച്ച്എസ് (113), കരിയാട് നന്പ്യാർസ് എച്ച്എസ് (120), ന്യൂമാഹി എംഎംഎച്ച്എസ് (222), ചെറുപുഴ സെന്റ് മേരീസ് എച്ച്എസ് (238), തളിപ്പറന്പ് മൂത്തേടത്ത് എച്ച്എസ് (534), പറശിനിക്കടവ് എച്ച്എസ് (155), ആലക്കോട് എൻഎസ്എസ് എച്ച്എസ്എസ് (116), തേർത്തല്ലി മേരിഗിരി എച്ച്എസ് (81), വായാട്ടുപറന്പ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് (208), പെരുന്പടവ് ബിവിജെഎം എച്ച്എസ് (137), വെള്ളോറ ടാഗോർ മെമ്മോറിയൽ എച്ച്എസ്എസ് (223), പുലിക്കുരുന്പ സെന്റ് ജോസഫ്സ് എച്ച്എസ് (40), മടന്പം മേരിലാൻഡ് എച്ച്എസ് (142), പൈസക്കരി ദേവമാതാ എച്ച്എസ് (110), ചന്ദനക്കാംപാറ ചെറുപുഷ്പ എച്ച്എസ് (66), ചെന്പന്തൊട്ടി സെന്റ് ജോർജ് എച്ച്എസ് (121), ചെന്പേരി നിർമല എച്ച്എസ്എസ് (127), നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് എച്ച്എസ് (58), മണിക്കടവ് സെന്റ് തോമസ് എച്ച്എസ് (187), പയ്യാവൂർ സേക്രഡ് ഹാർട്ട് എച്ച്എസ് (118), കുടിയാന്മല മേരിക്വീൻസ് എച്ച്എസ് (90), പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് എച്ച്എസ് (296), തളിപ്പറന്പ് സർ സയ്യിദ് എച്ച്എസ് (343)
അൺ എയ്ഡഡ്
സ്കൂളുകൾ
കണ്ണൂർ ഡിഐഎസ് ഇഎംഎച്ച്എസ് (44), വളപട്ടണം താജുൽ ഉലൂം ഇഎംഎച്ച്എസ് (63), പാപ്പിനിശേരി ഹിയാത്ത് ഇഎംഎച്ച്എസ് (72), നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് (ഏഴ്), നാറാത്ത് ദാറുൽ ഹസ്നാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ (75), നിർമലഗിരി റാണിജയ് എച്ച്എസ് (158), കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ്എസ് (44), കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്എസ് (65), പള്ളൂർ ശ്രീനാരായണ എച്ച്എസ് (10), ചാലക്കര സെന്റ് തെരേസാസ് എച്ച്എസ് (50), പാലോട്ടുപള്ളി വിഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ (31), പെരിങ്ങാടി അൽഫലാഹ് എച്ച്എസ് (46), തലശേരി ബ്രൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (32), ചാലക്കര അലൈ ഇംഗ്ലീഷ് മീഡിയം സ്കൂൾ (31), ചാലക്കര എക്സെൽ പബ്ലിക് സ്കൂൾ (135), ചാലക്കര ഡോ. അംബേദ്കർ പബ്ലിക് സ്കൂൾ (ഏഴ്), മാഹി പികെ രാമൻ മെമ്മോറിയൽ എച്ച്എസ് (29), പാറാൽ ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ സ്കൂൾ (നാല്), പള്ളൂർ ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ (11), പേരട്ട സെന്റ് ജോസഫ്സ് സ്കൂൾ (ഒന്ന്), ചെറുപുഴ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ (40), പെരുവളത്തുപറന്പ് ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് എച്ച്എസ്എസ് (17), രാമന്തളി വടക്കുന്പാട് സിഎച്ച്എംകെഎം എച്ച്എസ്എസ് (49), പഴയങ്ങാടി വാദിഹുദ എച്ച്എസ് (48), തളിപ്പറന്പ് പുഷ്പഗിരി സെന്റ് ജോസഫ് എച്ച്എസ് (61), നടുവിൽ സെന്റ് മേരീസ് ഇഎംഎച്ച്എസ് (28), ചെറുകുന്ന് സെന്റ് ബഖിത ഇംഗ്ലീഷ് മീഡിയം സ്കൂൾ (60), പയങ്ങാടി എംഇസിഎ ഇംഗ്ലീഷ് മീഡിയം സ്കൂൾ (31), പയ്യന്നൂർ കവ്വായി ഖായിതെ മില്ലത്ത് മെമ്മോറിയൽ എച്ച്എസ്എസ് (33), മാട്ടൂൽ നജാത്ത് ഗേൾസ് എച്ച്എസ്എസ് (19).