മാടായിപ്പാറയിൽ സായാഹ്ന സത്യഗ്രഹം തുടങ്ങി
1548788
Thursday, May 8, 2025 2:01 AM IST
പഴയങ്ങാടി: മാടായിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് 11 വരെ നടക്കുന്ന പഞ്ചദിന സായാഹ്ന സത്യഗ്രഹത്തിന് തുടക്കമായി. സസ്യജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയുടെ പൈതൃകം നിലനിർത്താനും സംരക്ഷിക്കുവാനും കൈയേറ്റം തടയുന്നതിനും വേണ്ടിയാണ് സത്യഗ്രഹം നടത്തുന്നത്.
കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രാംഗദൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, എൻ. നാരായണ പിടാരർ, സി. നാരായണൻ, വി.പി. മുഹമ്മദലി, മഹമൂദ് മാട്ടൂൽ തുടങ്ങിയവർ പ്രസംഗിച്ചു.