ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
1549701
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി: സീനിയർ സിറ്റിസൺസ് ഫോറം പടിക്കച്ചാൽ യൂണിറ്റിന്റെയും തില്ലങ്കേരി പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു.
പി.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ക്യാന്പിന് ഡോ. കെ.ആർ. അപർണ, ഡോ. അമല തേരേസ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് അംഗം എൻ. മനോജ്, ആനന്ദവല്ലി, വിലങ്ങേരി കൃഷ്ണൻ, എം.വി. മോഹൻ, ഇ.വി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.