നിരവത്ത് ജൂബിലി ചിറ്റ്സ് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
1549108
Friday, May 9, 2025 2:23 AM IST
ഇരിട്ടി: പ്രമുഖ രജിസ്റ്റേർഡ് ചിട്ടി സ്ഥാപനമായ ഇരിട്ടി നിരവത്ത് ജൂബിലി ചിറ്റ്സ് പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമം നടന്നു. കോളിക്കടവ് ഗ്രാൻഡ് റിവർ വ്യൂ സൈഡ് കൺവൻഷൻ സെന്ററിൽ നടന്ന സംഗമം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജൂബിലി ചിറ്റ്സ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഗായകൻ ജി. വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു.
സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ജൂബിലി ചിറ്റ്സ് ജനറൽ മാനേജർ ക്യാപ്റ്റൻ സി. ദാമോദരൻ, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ജനറൽ മാനേജർ ജോളി പി. മാണി, ഡിജിഎം എം. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജൂബിലി ചിറ്റ്സിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാർ, ഇടപാടുകാർ തുടങ്ങി സ്ഥാപനവുമായി ബന്ധമുള്ള വിവിധ മേഖലയിലുള്ളവർ എന്നിവരെ ജി. വേണുഗോപാൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.