സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവച്ച് സ്കൂളുകൾ
1549694
Tuesday, May 13, 2025 7:16 PM IST
ശ്രീകണ്ഠപുരം മേരിഗിരി
ശ്രീകണ്ഠപുരം മേരിഗിരിയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നൂറ് ശതമാനം വിജയം. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 121 പേരിൽ 14 പേർ ഫുൾ എ വൺ നേടി. 40 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിലും 75 പേർ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി. മുഴുവൻ വിദ്യാർഥികളും 74 ശതമാനത്തിന് മേൽ മാർക്കുകൾ നേടിയാണ് വിജയിച്ചത്. പത്താം ക്ലാസിൽ 99.6 ശതമാനം മാർക്ക് നേടി പി.ആർ. അനുഗ്രഹ് ഒന്നാമനായി. 98.6 ശതമാനം മാർക്ക് നേടി ടി. അഷിൻ ഷിബു രണ്ടാം സ്ഥാനവും 97 ശതമാനം മാർക്ക് നേടി ഇവാഞ്ചലിൻ എലിസബത്ത്, റിൻഷ ഷെറിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയ 240 പേരിൽ മുഴുവൻ വിദ്യാർത്ഥികളും 60 ശതമാനത്തിലധികം മാർക്ക് നേടി. 98.4 ശതമാനം മാർക്ക് നേടി ഡയാന റോയ് പന്ത്രണ്ടാം ക്ലാസിൽ ഒന്നാമതെത്തി. 97.4 ശതമാനം വീതം മാർക്ക് നേടിയ മീര സിപി, റിദ ഷെറിൻ, ക്രിസ്മ റോസ് മാത്യു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 97 ശതമാനം മാർക്ക് നേടി ഒ.സി. ആരതി മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്ലസ്ടുവിൽ പരീക്ഷയെഴുതിയ 24 കുട്ടികൾ ഫുൾ എവൺ നേടിയപ്പോൾ 77 കുട്ടികൾക്ക് 90 ശതമാനത്തിനു മുകളിലും 166 കുട്ടികൾക്ക് 80 ശതമാനത്തിന് മുകളിലും മാർക്കുകകൾ കൈവരിച്ചു.
ഉത്തര മലബാറിൽ ഇത്രയും കുട്ടികളെ പരീക്ഷയ്ക്കിരുത്തി മികച്ച നേട്ടം കൈവരിച്ചത് മേരിഗിരി മാത്രമാണെന്ന് പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ പറഞ്ഞു. ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും സ്കൂൾ മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ സിഎസ്ടി, പിടിഎ പ്രസിഡന്റ് ഡോ. മനു ജോസഫ് വാഴപ്പള്ളി എന്നിവർ അഭിനന്ദിച്ചു.
പെരുമ്പടവ് ഓക്സ്ഫോർഡ്, കാര്യപ്പള്ളി എലിസബത്ത്, കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ
പെരുമ്പടവ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂൾ, കാര്യപ്പള്ളി എലിസബത്ത് ഇംഗ്ലീഷ് സ്കൂൾ, കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ എന്നിവയ്ക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം. കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.
ആലക്കോട് സെന്റ് മേരീസ് കോൺവന്റ് സ്കൂൾ
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ആലക്കോട് സെന്റ് മേരീസ് കോൺവന്റ് സ്കൂളിന് നൂറു ശതമാനം. പത്താം തരത്തിൽ പരീക്ഷയെഴുതിയ 77 പേരിൽ 52 പേർ ഡിസ്റ്റിംഗ്ഷനും 25 പേർ ഫസ്റ്റ് ക്ലാസും നേടി. 97.8 ശതമാനം മാർക്ക് നേടിയ ആൻ റോസ് ജോൺ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്താം ക്ലാസ് പരീക്ഷയിൽ മൂന്നുപേർ കണക്കിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസിൽ 62 പേർ പരീക്ഷയെഴുതിയിതിൽ 36 പേർ ഡിസ്റ്റിംഗ്ഷനും 26 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 97 ശതമാനം മാർക്ക് നേടിയ ടിറ്റ മരിയ ബെന്നി സ്കൂളിൽ ഒന്നാംസ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസിൽ മലയാളത്തിന് 12 പേരും ബയോളജിയിൽ ഒരാളും മുഴുവൻ മാർക്കും നേടി.
പൂപ്പറമ്പ് ഫുസ്കോ
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകളിൽ സമ്പൂർണ വിജയം നേടിയ പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 22 പേരിൽ 98 ശതമാനം മാർക്ക് ലഭിച്ച ആഷിൻ ജിജി സ്കൂളിൽ ഒന്നാമതെത്തി.
മൂന്നുപേർ 90 ശതമാനത്തിലേറെ മാർക്ക് നേടിയപ്പോൾ 15 പേർ ഡിസ്റ്റിംഗ്ഷനും മൂന്നു പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ 20 പേർ പരീക്ഷയെഴുതിയതിൽ അനുഷ മനോജ് ആണ് സ്കൂളിൽ ഒന്നാമതായത്. അഞ്ചുപേർ ഡിസ്റ്റിംഗ്ഷനും 14 പേർ ഫസ്റ്റ് ക്ലാസും നേടി. സ്കൂളിന് നൂറ് ശതമാനം വിജയം നേടിക്കൊടുത്ത വിദ്യാർഥികളെ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ്, മാനേജർ സിസ്റ്റർ സെലിൻ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനിമ്മ, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അനുമോദിച്ചു.
കുടിയാന്മല ഹോളി ക്രോസ്
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുടിയാന്മല ഹോളി ക്രോസ് പബ്ലിക് സ്കൂളിന് നൂറുമേനി വിജയം. പരീക്ഷയെഴുതിയ 18 വിദ്യാർഥികളിൽ മൂന്ന് പേർ 95 ശതമാനത്തിന് മുകളിലും ആറ് പേർ 90 ശതമാനത്തിൽ കൂടുതലും മാർക്ക് നേടി. ഒമ്പത് പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫംഗങ്ങൾ, പിടിഎ എന്നിവർ അനുമോദിച്ചു.