വയക്കര ഫെസ്റ്റിന് തുടക്കമായി
1549350
Saturday, May 10, 2025 1:39 AM IST
ചെറുപുഴ: വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വയക്കര ഫെസ്റ്റിന് തുടക്കമായി. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.എൻ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. സിനിമാ താരവും അധ്യാപികയുമായ ബിൻജുഷ മേലത്ത് വിശിഷ്ടാഥിതിയായി.
പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജൻ കുട്ടി, പഞ്ചായത്തംഗങ്ങളായ ടി. സുഗന്ധി, പുഷ്പ മോഹൻ, ആർ. രാധാമണി, കെ.പി. അഭിഷേക്, എ.സി. സന്തോഷ്, ഒ.എ. റസിയ, ടി. സൂരജ്, കെ.വി. വിജയൻ, പിടിഎ പ്രസിഡന്റ് പി. മധുസൂദനൻ, വൈസ് പ്രസിഡന്റ് കെ.കെ.വി. സുധീർ ബാബു, പ്രിൻസിപ്പൽ എം.ഡി. അനിൽകുമാർ, മുഖ്യാധ്യാപിക ടി.വി. പ്രീത എന്നിവർ പ്രസംഗിച്ചു.
വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്ഥലം മാറി പോകുന്ന അധ്യാപിക എം.വി. രജനിയ്ക്ക് സ്കൂളിന്റെ ഉപഹാരം എംഎൽഎ സമ്മാനിച്ചു. തുടർന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും നടന്നു. ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ റൈഡുകൾ ഉൾപ്പെടുന്ന പാർക്ക്, സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഫ്ലവർ ഷോ എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിൽ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. ഫെസ്റ്റ് 22ന് സമാപിക്കും.