ഇന്ത്യൻ സൈന്യത്തിനായി ക്ഷേത്രത്തിൽ വഴിപാട്
1548799
Thursday, May 8, 2025 2:01 AM IST
പയ്യാവൂർ: കാഷ്മീരിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങിയ സാഹചര്യത്തിൽ സൈനികർക്ക് വേണ്ടി പയ്യാവൂർ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജയും പ്രാർഥനകളും.
പയ്യാവൂർ ദേവസ്വം മുൻ ചെയർമാൻ ടി.പി. രാജീവന്റെ നേതൃത്വത്തിലാണ് മൃത്യുഞ്ജയ ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളും പ്രാർഥനകളും നടത്തിയത്. വില്ലാളിവീരനായ അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച സ്ഥലമായാണ് പയ്യാവൂർ ശിവക്ഷത്രം കരുതപ്പെടുന്നത്.