മാഹി റെയിൽവേ സ്റ്റേഷിൽ നിന്ന് മൊബൈൽ മോഷ്ടിച്ച പ്രതികൾ പിടിയിൽ
1549353
Saturday, May 10, 2025 1:39 AM IST
മാഹി: മാഹി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ ഉറങ്ങിക്കിടന്ന കണ്ണൂർ സ്വദേശിയുടെ മൊബൈൽ കവർന്ന മോഷ്ടാക്കൾ ഷൊർണൂരിൽ പിടിയിലായി. മലപ്പുറം പുന്നക്കാട് കരുവാരക്കുണ്ടിലെ രാജു (33), നിലമ്പൂർ വഴിക്കടവിലെ നിഷാബ് (30) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 30 നാണ് കണ്ണൂർ സ്വദേശിയുടെ ആൻഡ്രോയ്ഡ് ഫോൺ മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ കവർന്നത്. ഷൊർണ്ണൂരിൽ മറ്റൊരു കേസിൽ റെയിൽവേ പോലീസിന്റെ കൈയില കപ്പെട്ട പ്രതികളെ ചോദ്യം ചെയ്തപ്പോയാണ് മാഹി റെയിൽവേ സ്റ്റേഷനിലെ മോഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രതികളെ ചോമ്പാല പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി.
ചോമ്പാല എസ്എച്ചഒ വി.കെ. സിജു, എസ്ഐ അനിൽ കുമാർ, സീനിയർ സിവിൽ ഓഫീസർ ഷൈബു, സീനിയർ സിവിൽ ഓഫീസർ സജിത്ത്, സിവിൽ ഓഫീസർ ഡ്രൈവർ നിധീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.