സുവർണ ജൂബിലി ആഘോഷിച്ചു
1549690
Tuesday, May 13, 2025 7:16 PM IST
ചെമ്പേരി: വെട്ടിയ്ക്കൽ കുടുംബാംഗമായ സിസ്റ്റർ ഡോ. ലില്ലി ജോസിന്റെ സന്യസ്ത സുവർണ ജൂബിലി ആഘോഷം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു മണിമലത്തറപ്പേൽ അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത ജുഡീഷൽ വികാരി റവ.ഡോ ജോസ് വെട്ടിയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, സിസ്റ്റർ ഗ്രേസിസ് എഫ്സിസി, സിസ്റ്റർ ഗ്ലാഡിസ്, ഡോ.വി.എ.അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ഡോ. ലില്ലി ജോസ് മറുപടി പ്രസംഗം നടത്തി.