എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍
1549346
Saturday, May 10, 2025 1:39 AM IST
തളിപ്പറമ്പ്: ബൈക്കിൽ എംഡിഎംഎയുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അള്ളാംകുളം സ്വദേശി കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ എ.പി. മുഹമ്മദ് മുഫാസ് (28) എന്നിവരെയാണ് എസ്ഐ കെ.വി. സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിന്റെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ കരിന്പം ഗവ. താലൂക്ക് ആശുപത്രിക്കു സമീപം വച്ചാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 2.621 ഗ്രാം എംഡിഎംഎയും മൂന്നു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. മുഫാസ് നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് പ്രദേശത്ത് എംഡിഎംഎ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.