വാഹനാപകടത്തിൽ പരിക്കേറ്റ മുൻ പഞ്ചായത്തംഗം മരിച്ചു
1549284
Friday, May 9, 2025 10:07 PM IST
ചെറുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ പഞ്ചായത്തംഗം മരിച്ചു. സിപിഎം നേതാവും മുൻ ചെറുപുഴ പഞ്ചായത്തംഗവുമായ ചുണ്ടയിലെ പി. രാമചന്ദ്രൻ അടിയോടി (63) യാണ് മരിച്ചത്.
ചെറുപുഴയിലെ ചുണ്ട-തൊട്ടിക്കുണ്ട് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. പരേതനായ പേറയിൽ ഗോപാലൻ നായർ-അടിയോടി പാർവതി ദന്പതികളുടെ മകനാണ്.
ഭാര്യ: പ്രമീള. മകൾ: ദീപ്തി. മരുമകൻ: സുനീഷ്. സഹോദരങ്ങൾ: രാജേന്ദ്രൻ (മുംബൈ), സുധാകരൻ (റിട്ട. അധ്യാപകൻ). മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ചുണ്ടയിലും രണ്ടു മുതൽ വീട്ടിലും നടക്കുന്ന പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലിന് കോലുവള്ളി മോക്ഷ തീരം ശ്മശാനത്തിൽ സംസ്കരിക്കും.