പൂർവവിദ്യാർഥി സംഗമം
1549686
Tuesday, May 13, 2025 7:16 PM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹൈസ്കൂൾ 1979-80 എസ്എസ്എൽസി ബാച്ചിന്റെ വാർഷിക സംഗമം എടക്കോം ഓറ സൂപ്പർ മാർക്കറ്റ് ഹാളിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്ത് ഉദ്ഘാടനം ചെയ്തു. ടി.ജെ. സേവ്യർ അധ്യക്ഷത വഹിച്ചു.
ന്യൂഡൽഹി എഐഐഎംഎസിൽ നിന്നും എംഡി ബിരുദം നേടിയ ഡോ. പി. ജിഷ്ണു, രാജസ്ഥാൻ ജെജെടി സർവകലാശാലയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഡോ. എം.വി. ശാന്തി എന്നിവരെ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി ഉപഹാരം നൽകി. പഞ്ചായത്തംഗം പ്രീത ലക്ഷ്മണൻ, സി.ഡി. വസന്തകുമാരി, പി. ചന്ദ്രശേഖരൻ, എം. ലക്ഷ്മണൻ, ഡോ. എം.വി. ശാന്തി, എം. നമിത, ടി.വി. പവിത്രൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാ-കായിക പരിപാടികളും നടന്നു.