ജപ്പാൻ തൊഴിൽ മേള 19ന് കണ്ണൂരിൽ
1549675
Tuesday, May 13, 2025 7:00 PM IST
കണ്ണൂർ: കോളജ് ഓഫ് കൊമേഴ്സ് ലാംഗ്വേജ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 19ന് ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കോളജ് ഓഫ് കൊമേഴ്സിൽ രാവിലെ ഒന്പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് ടൂ, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബിടെക്, ജെഡിഎ, എഎൻഎം, ജിഎൻഎം, ബിഎസ്സി നഴ്സിംഗ് കോഴ്സുകൾ കഴിഞ്ഞ18 മുതൽ 27 വരെ പ്രായമുള്ള തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം. മൂന്ന് ജപ്പാൻ പ്രതിനിധികൾ തൊഴിൽ മേളയിൽ പങ്കെടുക്കും.
ഇന്ത്യ-ജപ്പാൻ സർക്കാരുകൾ തമ്മിൽ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18-27നും ഇടയിൽ പ്രായ മുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവിണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മുക ളിലോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി 8281769555, 9446353155 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ സി. അനിൽകുമാർ, കെ.എം. തോമസ്, ടി.ജെ. സന്തോഷ്, ലിജി ബിജു എന്നിവർ പങ്കെടുത്തു.