കർഷക കോൺഗ്രസ് കൃഷിഭവൻ ധർണ നടത്തി
1549695
Tuesday, May 13, 2025 7:16 PM IST
ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാരിന്റെ കർഷദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നാളികേര വികസനത്തിന് നബാർഡ് നൽകിയ ഫണ്ട് വകമാറ്റിയതിൽ പ്രതിഷേധിച്ചും കർഷക കോൺഗ്രസ് ശ്രീകണ്ഠപുരം കൃഷി ഓഫീസിനു മുന്നിൽ ധർണ നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.ഒ. മാധവൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് റോയി ഈറ്റയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി. കുര്യാക്കോസ്, കെ.സി. ജോസഫ് കൊന്നയ്ക്കൽ, ജോസഫിന വർഗീസ്, മേരി കുഴിക്കാട്ടിൽ, കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ബേബിച്ചൻ ചിറപ്പുറത്ത്, അലക്സാണ്ടർ കുഴിയാത്ത്, ജോസ് പന്നിയമ്മാക്കൽ, എം. സി. ഭാസ്കരൻ, കാശാംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി: കർഷക കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരുവേശി കൃഷിഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി ഈന്തനാക്കുന്നേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോണി മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജോയി കുഴിവേലിപ്പുറത്ത്, തോമസ് ചാലിൽ, തങ്കച്ചൻ അറയ്ക്കൽ, ജോൺസൺ പുലിയുറുമ്പിൽ, പൗളിൻ തോമസ്, ഷൈല ജോയി, ജയശ്രീ ശ്രീധരൻ, ജസ്റ്റിൻ തുളുമ്പൻമാക്കൽ, ശ്രീജ ഷിബു, ഷിബു മാണി, വിജയൻ ചാലുപറമ്പിൽ, ബിനു കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.