ഡെങ്കിപ്പനി: ചെറുപുഴയിൽ യോഗം ചേർന്നു
1549101
Friday, May 9, 2025 2:23 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു.
പഞ്ചായത്തിലെ തിരുമേനി, ചുണ്ട പുഴയോരം ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്. തുടർച്ചയായ നിർദേശങ്ങൾ കൊടുത്തിട്ടും വീട്ടിലും പരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നവർക്കെതിരേ പിഴ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ദാമോദരൻ, എ.സി. പൗലോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി കലാധരൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ് എന്നിവർ പ്രസംഗിച്ചു.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് പെരിങ്ങോം ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ഡോ. ആതിര മുങ്ങത്ത് വിഷയാവതരണം നടത്തി.
ഡെങ്കി ഹോട്ട് സ്പോട്ടുകളിൽ മേയ് 14,15,16 തീയതികളിൽ പ്രത്യേക ജനകീയ സ്ക്വാഡ് പ്രവർത്തനം നടത്താനും റബർ തോട്ടം തൊഴിലാളികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.