മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
1549102
Friday, May 9, 2025 2:23 AM IST
നടുവിൽ: നടുവിലിൽ വൻ തീപിടിത്തം. നടുവിൽ പഞ്ചായത്തിന്റെ സ്റ്റേഡിയത്തിന് സമീപത്തുള്ള പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. മാസങ്ങളായി മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവമറിഞ്ഞ് കണ്ണൂർ, തളിപ്പറന്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന തീ അണയ്ക്കാനുള്ള തീവ്രശ്രമം രാത്രിയും തുടരുകയാണ്. ഇവിടെ പ്ലാസ്റ്റിക്കിന് തീപിടിച്ചതിൽ ദുരൂഹതയും നിലനില്ക്കുന്നു. യാഥാർഥ്യമറിയാൻ ചുറ്റുപാടുള്ള സിസിടിവി കാമറകൾ പരിശോധിക്കും. വലിയ സ്ഫോടനത്തോടെയാണ് തീപിടിച്ച് കത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.