റെഡ് ക്രോസ് അവാർഡുമായി വായാട്ടുപറമ്പ് സെന്റ് ജോസഫ്സ്
1548797
Thursday, May 8, 2025 2:01 AM IST
വായാട്ടുപറമ്പ്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഏർപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ ജെആർസി ബെസ്റ്റ് സ്കൂൾ അവാർഡിന് വായാട്ടുപറന്പ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് അർഹമായി.
വിദ്യാല യത്തിലെ ജെആർസി യൂണിറ്റിന്റെ മികവാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ, പ്രഥമ ശുശ്രൂഷാ രംഗത്തെ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഫലപ്രദമാമായി വിദ്യാലയത്തിൽ നടപ്പിലാക്കിയതും, സംസ്ഥാന തലത്തിൽ കേഡറ്റുകൾ നേടിയ വിജയങ്ങളും പരിഗണിച്ചാണ് അവാർഡ്. വിദ്യാലയത്തിലെ ഗായികയും, പ്രാസംഗികയുമായ റോസ്ലിന ആൻ ഡെന്നീസാണ് ജില്ലയിലെ മികച്ച ജെആർസി കേഡറ്റ്.