രാജ്യരക്ഷാനിധിയിലേക്ക് 85,786 രൂപ നല്കി ശ്രീനിധി ട്രാവല്‍സ്
1549692
Tuesday, May 13, 2025 7:16 PM IST
പയ്യന്നൂര്‍: രാജ്യ രക്ഷാനധിയിലേക്ക് ഒരുദിവസം സർവീസ് നടത്തിയ തുക നൽകി സ്വകാര്യ ബസ് ഉടമ. ശ്രീനിധി ബസ് ഗ്രൂപ്പ് ഉടമ വെള്ളോറയിലെ സി.കെ. ഗംഗാധരനാണ് തന്റെ പയ്യന്നൂർ, കണ്ണൂർ, ചെറുപുഴ, തളിപ്പറന്പ്, കക്കറ വെള്ളോറ എന്നീ റൂട്ടുകളില്‍ സർവീസ് നടത്തുന്ന 13 ബസുകളുടെ ഒരു ദിവസത്തെ വരുമാനമായ 85786 രൂപ ഇന്ത്യൻ സായുധസേനയ്ക്ക് കൈമാറിയത്.
രാജ്യ സുരക്ഷയ്ക്കായി സ്വന്തം ജീവനും കുടുംബങ്ങളെയും മറന്ന് പ്രവർത്തിക്കുന്ന സൈനികർക്ക് കരുത്ത് പകരേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു പ്രവർത്തനം നടത്താൻ പ്രേരിപ്പിച്ചതെന്ന് ഗംഗാധരൻ പറഞ്ഞു. സൈനികരുടെയും കുടുംബാംഗങ്ങളെയും ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് നാഷണല്‍ ഡിഫെന്‍സ് ഫണ്ട്. ആര്‍ക്കുവേണമെങ്കിലും ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാം.