റോഡരികിൽ മുറിച്ചിട്ട മരം യാത്രാതടസം സൃഷ്ടിക്കുന്നു
1549691
Tuesday, May 13, 2025 7:16 PM IST
തേർത്തല്ലി: റോഡരികിൽ മുറിച്ചിട്ടിരിക്കുന്ന മരം യാത്രാതടസം സൃഷ്ടിക്കുന്നുവെന്ന പരാതി ശക്തമായി. തേർത്തല്ലി മൗവ്വത്താനി റോഡിൽ വൈദ്യുത ലൈൻ നവീകരണത്തിന്റെ ഭാഗമായാണ് റോഡരികിലെ തേക്കുമരം മുറിച്ച് ടാറിംഗിനോട് ചേർത്ത് ഇട്ടിരിക്കുന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും വീതി കുറഞ്ഞതുമായ റോഡിലൂടെ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ തടസമായിരിക്കുകയാണ്. ഇവിടെ വാഹനങ്ങൾ സൈഡ് കൊടുന്പോൾ മുറിച്ചിട്ട മരത്തിൽ തട്ടി അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. കാൽനടയാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുകയാണ്. എത്രയും വേഗം ഇവിടത്തെ മരം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.