ക​ണ്ണൂ​ര്‍: അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ ക​ണ്ണൂ​ർ ജി​ല്ലാ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വും തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​നു​മാ​യ എ​സ്. ദീ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​യ്യ​ര​ട്ട ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ബി​ന്ദു കെ. ​മാ​ത്യു, ഡെ​യ​റി എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ.​ബീ​ന എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ദീ​പ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ധു​സൂ​ദ​ന​ൻ, സെ​ക്ര​ട്ട​റി സി.​പി. ഷൈ​ജ​ൻ മ​ഹി​ളാ​ സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്‍. ഉ​ഷ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.എം. സ​പ്ന, കെ.​വി. ഗോ​പി​നാ​ഥ്, സം​സ്ഥാ​ന വ​നി​താ ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കെ. ​ബി​ന്ദു, ഒ.​വി. ര​ത്ന​കു​മ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​സാ​ൻ​സ​ഭ വ​നി​ത ക​ർ​ഷ​ക സ​മി​ത രൂ​പീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി പ​യ്യ​ര​ട്ട ശാ​ന്ത​യെ​യും പ്ര​സി​ഡ​ന്‍റാ​യി ഒ.​വി. ര​ത്ന​കു​മാ​രി​യെ​യും തെ​ര​ഞ്ഞെ‌​ടു​ത്തു.