മണക്കടവ്-മൂരിക്കടവ്-കാപ്പിമല റോഡ് മെക്കാഡം ടാർ ചെയ്യണം
1549104
Friday, May 9, 2025 2:23 AM IST
ആലക്കോട്: ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമലയെയും മഞ്ഞപ്പുല്ലിനെയും ബന്ധിപ്പിക്കുന്ന മണക്കടവ്മൂരിക്കടവ്-കാപ്പിമല റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്യണമെന്നും മൂരിക്കടവ് പുഴക്ക് പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും മൂരിക്കടവ് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വനാതിർത്തിയിൽ രണ്ടു വർഷം മുമ്പ് അനുവദിച്ച ഫെൻസിംഗ് വേലി നിർമാണം അപാകത കൂടാതെ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഡ് കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. സാബു വെള്ളമറ്റം അധ്യക്ഷത വഹിച്ചു.
ജോസ് പറയൻകുഴി, ബേബി കോയിക്കൽ, സി.ബി. കൃഷ്ണൻകുട്ടി, അജിത്ത് മാത്യു, സിന്ധു തോമസ്, ഷൈല സുനിൽ, ടോമി കാടൻകാവിൽ, ടെസി ബെന്നി എന്നിവർ പ്രസംഗിച്ചു.