യുദ്ധസ്മാരക മന്ദിരം ഉദ്ഘാടനം 2ന്
1282804
Friday, March 31, 2023 12:35 AM IST
കണ്ണൂർ : മയ്യിലിൽ വിമുക്തഭടൻമാരുടെ സംഘടനയുടെ നേതൃത്വത്തിൽ നിർമിച്ച യുദ്ധസ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം രണ്ടിന് രാവിലെ ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. അജിത അധ്യക്ഷതയിൽ കണ്ണൂർ മിലിറ്ററി സ്റ്റേഷൻ കമാൻഡർ കേണൽ ലോകേന്ദ്രസിംഗ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വീരനാരികളായ കെ.സി.ദേവി, സി.പി.സരസ്വതി, ശിൽപികളായ കുറ്റ്യാട്ടൂർ ഹരീന്ദ്രൻ, ഏറാമല മുരളി, നിർമ്മാണ സഹായി പണ്ണേരി ബാബു എന്നിവരെ ആദരിക്കും. പരമവീരചക്ര പുരസ്കാരം നേടിയസൈനികരുടെവിവരങ്ങളും ഫോട്ടോയും, ഒൻപതടി വലിപ്പമുള്ള രണ്ട് പ്രതിമകൾ, വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച കണ്ണൂർ ജില്ലയിലെ 47 ധീരയോദ്ധാക്കളുടെ വിവരങ്ങൾ ആലേഖനം ചെയ്ത സ്തൂപം മുതലായവ ഈ യുദ്ധസ്മാരകത്തിന്റെ സവിശേഷതകളാണെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ എക്സ് സർവീസ്മെൻ അസോസിയേഷൻ ഭാരവാഹികളായ ടി. വി. രാധാകൃഷ്ണന്, കേശവന് നമ്പൂതിരി, കെ. മോഹനന് എന്നിവർ പങ്കെടുത്തു.