13 ജല ഗുണതാലാബുകൾ ഉദ്ഘാടനത്തിന് സജ്ജമായി
1282801
Friday, March 31, 2023 12:32 AM IST
കണ്ണൂർ: കുടിവെള്ളം ശുദ്ധമാണോ എന്ന് പരിശോധിക്കാന്‍ ജില്ലയില്‍ സ്കൂളുകളോട് ചേര്‍ന്ന് ജല ഗുണതാലാബുകള്.
എളുപ്പത്തിലും പണച്ചെലവില്ലാതെയും പൊതുജനങ്ങള്‍ക്ക് ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അറിയാന്‍ ജലജീവന്‍ മിഷന് വഴി രാജ്യാന്തര ഗുണനിലവാരമുള്ള ലാബ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ജില്ലയിൽ എട്ട് ലാബുകള്‍ പ്രവർത്തിക്കുന്നുണ്ട്. 13 ലാബുകള്‍ ഉദ്ഘാടന സജ്ജമായി. ഏഴ് ലാബുകള്‍ നിര്‍മാണ ഘട്ടത്തിലാണ്.
യുഡിഎഫ് നാളെ കരിദിനമായി ആചരിക്കും
കണ്ണുർ: ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം കരിദിന മായി ആചരിക്കും. രാവിലെ 10 ന് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും തുടർന്ന് കണ്ണൂർ നെഹ്റു സ്തൂപത്തിന് സമീപം സമര ജ്വാലയും തീർക്കും.എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് പന്തം കൊളുത്തി പ്രകടനം നടത്തും.