വടംവലി മത്സരം സംഘടിപ്പിച്ചു
1282800
Friday, March 31, 2023 12:32 AM IST
കോളിക്കടവ്: "ലഹരിയാവാം കളിയിടങ്ങളോട്" ഡിവൈഎഫ്ഐ പായം മേഖല കമ്മിറ്റി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. നവീൻ മാവില അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, എം. സുമേഷ്, കെ..ജി . ദിലീപ്, സിദ്ധാർഥ് ദാസ്, വി . ബിനോയ്, ടി. അജോഷ്, ബിവിൻ പായം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ, സി. സരുൺ എന്നിവര്‍ പ്രസംഗിച്ചു. വടംവലി മത്സരംത്തിൽ വിഎഫ്സി വളയൂർ ജേതാക്കളായി. മലപ്പുറം, തണ്ടർബോയ്സ് മീനങ്ങാടിയെയാണ് വളയൂർ പരാജയപെടുത്തിയത്. വിജയികൾക്ക് സിഐടിയു ജില്ലാ പ്രസിഡന്റ് വൈ.വൈ. മത്തായി സമ്മാനദാനം നടത്തി.