ചെറിയഅരീക്കമല സ്കൂൾ റൂബി ജൂബിലി ആഘോഷിച്ചു
1282799
Friday, March 31, 2023 12:32 AM IST
ചെമ്പേരി: ചെറിയഅരീക്കമല സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ റൂബി ജൂബിലി ആഘോഷവും സ്കൂളിൽ പുതുതായി നിർമിച്ച പാചകപ്പുരയും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എഇഒ ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ഫാ.സേവ്യർ പുത്തൻപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. മുഖ്യാധ്യാപിക ഷാന്റി തോമസ്, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബി, വാർഡ് മെംബർ ജസ്റ്റിൻ സഖറിയാസ്, ഇരിക്കൂർ നൂൺ മീൽ ഓഫീസർ പി.പി. രാജേഷ്, സ്കൂളിലെ പൂർവ വിദ്യാർഥിയും കെസിവൈഎം തലശേരി അതിരൂപത ഡയറക്ടറുമായ ഫാ. ജിൻസ് വാളിപ്ലാക്കൽ, പാരീഷ് ട്രസ്റ്റി സന്തോഷ് മഠത്തിക്കുഴിയിൽ, സ്കൂൾ പിടിഎ പ്രസിഡന്റ് ജോഷി സ്കറിയ, മദർ പിടിഎ പ്രസിഡന്റ് സിജി ജോർജ്, സ്കൂൾ ലീഡർ അമയ് കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികം
ചെറുപുഴ: തിരുമേനി എസ്എൻഡിപി എൽപി സ്കൂളിന്റെ 59-ാം വാർഷികവും മുഖ്യാധ്യാപിക വി.എൻ. ഉഷാകുമാരിക്കുള്ള യാത്രയയപ്പും ഇന്ന് നടക്കും. രാവിലെ 11 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 3.30ന് പൊതുസമ്മേളനം ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർഎന്നിവർ പങ്കെടുക്കും.