അര്‍ബന്‍നിധി: പയ്യന്നൂരില്‍ ഒരു കേസുകൂടി
1282794
Friday, March 31, 2023 12:32 AM IST
പയ്യന്നൂര്‍: കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് നിധിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പയ്യന്നൂർ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മണിയറയിലെ എം.വി. ജനാര്‍ദനന്റെ (69)പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞവര്‍ഷം ജൂലൈ 22-നാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍ ബാങ്ക് അര്‍ബന്‍ നിധിയില്‍ നിക്ഷേപിച്ച മൂന്നുലക്ഷം രൂപ വഞ്ചിച്ചെടുത്തെന്നാണ് സ്ഥാപനത്തിന്റെ മാനേജര്‍ ചന്ദ്രനെതിരേയുള്ള പരാതി. ഇതോടെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ആറായി.അരക്കോടിയോളം രൂപ തട്ടിയെടുത്തതായാണ് പയ്യന്നൂര്‍ പോലീസില്‍ ഇതുവരെയെത്തിയ പരാതികളിലുള്ളത്.