അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി: റാ​ട്ട​ക്കൊ​ല്ലി ന​ഗ​റി​ൽ ഒ​രു കോ​ടി​യു​ടെ പ്ര​വൃ​ത്തി ന​ട​ത്തും
Friday, July 26, 2024 5:43 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മേ​പ്പാ​ടി ക​ല്ലു​മ​ല റാ​ട്ട​ക്കൊ​ല്ലി ന​ഗ​റി​ൽ അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ന​ട​ത്തും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ട്ട​ക്കൊ​ല്ലി ന​ഗ​ർ ഉ​ന്ന​തി​യി​ൽ ചേ​ർ​ന്ന യോ​ഗം സാം​സ്കാ​രി​ക നി​ല​യം, റോ​ഡു​ക​ൾ, ന​ട​പ്പാ​ലം എ​ന്നി​വ നി​ർ​മി​ക്കാ​നും കി​ണ​റു​ക​ളും പൊ​തു​കു​ള​വും ന​വീ​ക​രി​ക്കാ​നും തെ​രു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധ രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജു ഹെ​ജ​മാ​ടി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​നാ​സ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ണ്‍ ദേ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഓ​മ​ന, ഹാ​രി​സ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ര​ജ​നി​കാ​ന്ത്, ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പ്ര​മോ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.