വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു
Friday, July 26, 2024 5:35 AM IST
അ​ന്പ​ല​വ​യ​ൽ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 11 പേ​രെ അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് "ഗ്രാ​മാ​ദ​രം’ ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു. കൊ​ച്ച​ങ്കോ​ട് ഗോ​വി​ന്ദ​ൻ (ആ​ർ​ച്ച​റി), സു​ശാ​ന്ത് മാ​ത്യു(​കാ​യി​കം), ഡോ. ​അ​നു​പ​മ(​വി​ദ്യാ​ഭ്യാ​സം), എ.​സി. ബേ​ബി (കാ​യി​കം), ബേ​സി​ൽ അ​ന്ത്ര​യോ​സ് (കാ​യി​കം), ജോ​യ​ൽ കെ. ​ബി​ജു (ക​ല), ജി​ജോ ജോ​ർ​ജ്(​കാ​യി​കം), കെ. ​ഗ​ണേ​ഷ് (കാ​യി​കം), എ​ൻ.​എ​സ്. കാ​ർ​ത്തി​ക്(​കാ​യി​കം), പു​ണ്യ പ്ര​വീ​ണ്‍​കു​മാ​ർ(​ശാ​സ്ത്രം), റെ​യ്ച്ച​ൽ(​ശാ​സ്ത്രം)​എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

"ഗ്രാ​മാ​ദ​ര​വ്-2024​ന്ധ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ വ​ടു​വ​ൻ​ചാ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ന്പ​ല​വ​യ​ൽ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ല്ലാ​റ​ച്ചാ​ൽ ഗ​വ.​ഹൈ​സ്കൂ​ൾ എ​ന്നി​വ​യെ​യും എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു.


പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സു​ധി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സീ​ത വി​ജ​യ​ൻ, സു​രേ​ഷ് താ​ളൂ​ർ,

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ, അ​നീ​ഷ് ബി. ​നാ​യ​ർ, പി.​കെ. സ​ത്താ​ർ, ഗ്ലാ​ഡി​സ് സ്ക​റി​യ, എ.​എ​സ്. വി​ജ​യ, ജ​സി ജോ​ർ​ജ്, ടി.​ബി. സെ​നു, ഷീ​ജ ബാ​ബു, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, വി.​വി. രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത്, സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.