വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം: സി​പി​ഐ
Thursday, July 25, 2024 5:41 AM IST
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പ​പ്പാ​റ, തൃ​ശി​ലേ​രി, മു​ത്തു​മാ​രി, തോ​ൽ​പ്പെ​ട്ടി, ചാ​ലി​ഗ​ദ്ദ, പാ​ൽ​വെ​ളി​ച്ചം, നി​ർ​വാ​രം, അ​മ്മാ​നി, ത​ല​പ്പു​ഴ പൊ​യി​ൽ, മ​ക്കി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​ന്യ​ജീ​വി​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ വ​ൻ​തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ആ​ന ത​ക​ർ​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ണ്. എ​ന്നി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വ​നം വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ത​ൽ വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ക​യും രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.


ടി. ​നാ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം വി.​കെ. ശ​ശി​ധ​ര​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശോ​ഭ രാ​ജ​ൻ, വി.​വി. ആ​ന്‍റ​ണി, നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ, കെ. ​സ​ജീ​വ​ൻ, ശ​ശി പ​യ്യാ​നി​ക്ക​ൽ, കൃ​ഷ്ണ​ൻ​കു​ട്ടി പ​ന​വ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.