സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: 25 പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും
Thursday, July 25, 2024 5:41 AM IST
ക​ൽ​പ്പ​റ്റ: എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഓ​ഗ​സ്റ്റ് 15ന് ​ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ പോ​ലീ​സ്, എ​ക്സൈ​സ്, വ​നം വ​കു​പ്പു​ക​ളു​ടെ​യും എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് തു​ട​ങ്ങി​യ​വ​യു​ടേ​തു​മാ​യി 25 പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ​രേ​ഡ് റി​ഹേ​ഴ്സ​ൽ ഓ​ഗ​സ്റ്റ് 10, 12, 13 തീ​യ​തി​ക​ളി​ൽ എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.


പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം. ആ​ലോ​ച​ന​യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. എ​ഡി​എം കെ. ​ദേ​വ​കി, സ​ബ് ക​ള​ക്ട​ർ മി​സ​ൽ സാ​ഗ​ർ ഭ​ര​ത്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.