ക​ഞ്ചാ​വു​ക​ട​ത്തു​ സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ല്‍
Wednesday, July 24, 2024 5:35 AM IST
പു​ല്‍​പ്പ​ള്ളി: ക​ര്‍​ണാ​ട​ക​യി​ലെ ബൈ​ര​ക്കു​പ്പ​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ല്‍. ആ​ന​മാ​ളം ത​ണ്ട​ന്‍​ക​ണ്ടി രാ​ജേ​ഷി​നെ​യാ​ണ്(28)​പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ജു ആ​ന്‍റണി​യും സം​ഘ​വും ക​ര്‍​ണാ​ട​ക​യി​ലെ മ​ച്ചൂ​രി​ല്‍​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ആ​ള്‍​ക്കൂ​ട്ട​ത്തിന്‍റെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 2.140 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം അ​രീ​ക്കോ​ട് കാ​വും​പു​റ​ത്ത് ഷൈ​ന്‍ ഏ​ബ്ര​ഹാം(31), പു​ളി​ക്കാ​പ​റ​മ്പി​ല്‍ അ​ജീ​ഷ്(44)​എ​ന്നി​വ​ര്‍ മേയ് 23ന് ​പെ​രി​ക്ക​ല്ലൂ​രി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു.


ഇ​വ​രി​ല്‍​നി​ന്നാ​ണ് ക​ഞ്ചാ​വ് ന​ല്‍​കി​യ രാ​ജേ​ഷി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഇ​തേ കേ​സി​ല്‍ മ​ല​പ്പു​റം അ​രീ​ക്കോ​ട് എ​ട​ക്കാ​ട്ടു​പ​റ​മ്പ് മു​ള​ക്കാ​ത്തൊ​ടി​യി​ല്‍ സു​ബൈ​റി​നെ(47) അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് ഷൈ​നും അ​ജീ​ഷും ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്.