മാ​ത​മം​ഗ​ല​ത്തെ താ​ത്കാ​ലി​ക മ​ര​പ്പാ​ലം ത​ക​ര്‍​ന്നു
Wednesday, July 24, 2024 5:35 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മാ​ത​മം​ഗ​ല​ത്തു​ള്ള താ​ത്കാ​ലി​ക മ​ര​പ്പാ​ലം മ​ഴ​യ്ക്കി​ടെ ത​ക​ര്‍​ന്നു. ഇ​ത് ന​മ്പി​ക്കൊ​ല്ലി, ക​ണ്ണ​ങ്കോ​ട്, ചെ​മ്പ​ക​ക്കു​ണ്ട് നി​വാ​സി​ക​ള്‍​ക്കു വി​ന​യാ​യി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത​മം​ഗ​ല​ത്തെ വി​ദ്യാ​ല​യ​ത്തി​ലെ​ത്താ​ന്‍ പാ​ലം ക​ട​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ മ​റ്റു​വ​ഴി​ക​ള്‍ തേ​ട​ണം. പാ​ലം ത​ക​ര്‍​ന്ന​ത് ചെ​മ്പ​ക​ക്കു​ണ്ടി​ലെ ക​ര്‍​ഷ​ക​രെ തൊ​ട്ട​ടു​ത്തു​ള്ള പാ​ട​ത്ത് എ​ത്താ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടേ​ണ്ട സ്ഥി​തി സം​ജാ​ത​മാ​ക്കി.


മ​ഴ​ക്കാ​ല​ത്ത് ത​ക​രു​ന്ന പാ​ലം എ​ല്ലാ വ​ര്‍​ഷ​വും പു​തു​ക്കി​പ്പ​ണി​യേ​ണ്ട സ്ഥി​തി​യാ​ണ്. മ​തി​യാ​യ ഉ​യ​ര​ത്തി​ലും വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വീ​തി​യി​ലും കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ര്‍​മി​ച്ചാ​ല്‍ ഈ ​അ​വ​സ്ഥ ഒ​ഴി​വാ​കും. സ്ഥി​രം പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.