ബ​ത്തേ​രി​യി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന് സ്വീ​ക​ര​ണം 26ന്
Tuesday, July 23, 2024 8:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന് സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ല​യ​ണ്‍​സ് ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു പൊ​തു​സ​മ്മേ​ള​നം ന​ട​ത്തും.

വി​വി​ധ തു​റ​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​ച്ച പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു, സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ എ​സ്എ​ച്ച്, ഡോ.​കെ. മൊ​യ്തീ​ൻ, ഐ​സ​ക് ജോ​സ്, പി.​സി. മോ​ഹ​ന​ൻ, ഡോ. ​റാ​ഷി​ദ് ഗ​സാ​ലി എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ക്കും. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ സെ​ന്‍റ​ർ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​മു​ഹ​മ്മ​ദ​ലി, എം.​ഡി. ജോ​സ്, പി.​എം. വേ​ണു​നാ​ഥ​ൻ, ടി.​എ​സ്. ജോ​ർ​ജ്, ആ​ന്‍റോ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.