പ​ട്ടി​ക​വ​ർ​ഗ വീ​ടു​ക​ളി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി
Monday, July 8, 2024 5:30 AM IST
വൈ​ത്തി​രി: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​നി​താ ക​മ്മി​റ്റി പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന സേ​വ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​ട്ടി ന​ഗ​റി​ൽ അ​ഞ്ച് വീ​ടി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി.

ഇ​തേ​ത്തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി. അ​ഞ്ച് വീ​ടി​ന്‍റെ​യും മ​റ്റു പ്ര​വൃ​ത്തി​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​യി​രു​ന്നു. മീ​ന​ങ്ങാ​ടി ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജ് തു​ട​ർ​വി​ദ്യാ കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​ൻ കെ.​ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24 വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് സ്വി​ച്ച്ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. കെ​ജി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ​സ്. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്തം​ഗം സു​ജി​ന, കെ​ജി ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ.​ടി. ഷ​ണ്‍​മു​ഖ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. പ​ദ്മ​കു​മാ​ർ, എ​ൻ. മ​ണി​യ​ൻ, കെ.​പി. ഷ​ബീ​ർ, സി.​ബി. ദീ​പ, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​ജി​ഒ​എ ജി​ല്ലാ വ​നി​താ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ. ​ശാ​ന്ത സ്വാ​ഗ​ത​വും പി.​യു. സി​താ​ര ന​ന്ദി​യും പ​റ​ഞ്ഞു.