സ്റ്റാലിൻ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതെ നീലഗിരി
1458289
Wednesday, October 2, 2024 5:38 AM IST
ഗൂഡല്ലൂർ: സ്റ്റാലിൻ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതെ നീലഗിരി. കെ. രാമചന്ദ്രനെ ടൂറിസം, വനം മന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെയാണ് ഈ സ്ഥിതി. കുന്നൂരിൽനിന്നുള്ള നിയമസഭാംഗമാണ് രാമചന്ദ്രൻ.
ചീഫ് വിപ്പ് പദവിയാണ് അദ്ദേഹത്തിനു നൽകിയിരിക്കുന്നത്. മന്ത്രിയുടെ അഭാവം നീലഗിരിയുടെ വികസനത്തെ ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്.