ചീയന്പം പള്ളിയിൽ ഓർമപ്പെരുന്നാളിനു കൊടിയിറങ്ങി
1458834
Friday, October 4, 2024 5:02 AM IST
പുൽപ്പള്ളി: സർവമത തീർഥാടനകേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പരുന്നാളിനു കൊടിയിറങ്ങി. ഇന്നലെ കാരക്കൊല്ലി സെന്റ് മേരീസ് പള്ളിയിൽനിന്നും ചെതലയം സെന്റ് ജോർജ് ദേവാലയത്തിൽനിന്നും എത്തിയ തീർഥയാത്രകൾക്ക് ദേവാലയ കവാടത്തിൽ സ്വീകരണം നൽകി.
തുടർന്നുനടന്ന വിശുദ്ധ മുന്നിൽമേൽ കുർബാനയിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീർവർഗീസ് മോർ സ്തേഫാനോസ് മുഖ്യകാർമികനായി. ചെറുകുരിശിയിലേക്ക് നടന്ന പെരുന്നാൾ റാസയിൽ നിരവധി വിശ്വാസികൾ പങ്കുചേർന്നു.
ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുക്കുടിയിൽ, ഫാ.ബേബി ഏലിയാസ്, ഫാ.ബേസിൽ കരനിലത്ത്, ഫാ.പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ നേതൃത്വം നൽകി.