സിഎച്ച്സി: പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
1458287
Wednesday, October 2, 2024 5:38 AM IST
പുൽപ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിന് താഴെയങ്ങാടിക്കു സമീപം പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെക്ടറൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.
ആദ്യഘട്ടത്തിൽ ഓഫീസിന്റെയും പബ്ലിക് ഹെൽത്ത് വിഭാഗത്തിന്റെയും പ്രവർത്തനമാണ് പുതിയ കെട്ടിടത്തിൽ ആരംഭിക്കുക.