ഗാന്ധിജി കൾച്ചറൽ സെന്റർ പ്രവർത്തനം തുടങ്ങി
1459054
Saturday, October 5, 2024 5:51 AM IST
മാനന്തവാടി: വയനാട് ഗാന്ധിജി സ്റ്റഡി സെന്റർ എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് "സത്യവും നീതിയും ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ജില്ലാ മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ.പി. നാരായണൻ നായർ നിർവഹിച്ചു.
ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സെന്റർ ചെയർമാൻ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു. ഗവ. കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ.പി. അസീസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോർജ് വാത്തപറന്പിൽ, വിത്സണ് നെടുംകൊന്പിൽ, ജോസ് പുന്നക്കുഴി, വി.എ. അഗസ്റ്റിൻ, ബേബി അത്തിക്കൽ,
ഇ.ജി. ജോസഫ്, ജോർജ് കൂവക്കൽ, സി.കെ. ജോണ്, ഡോ.ടി. തരകൻ, സി.ടി. ഏബ്രഹാം, സജി ജോസഫ്, കെ.സി. നാരായണൻ, നജീബ് മാന്നാർ, പി. പ്രഭാകരൻ, വി.സി. ഏബ്രഹാം, കെ.യു. റെജി, സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.