ലഹരിവിരുദ്ധ ജാഗ്രതാജ്യോതി തെളിയിച്ചു
1458285
Wednesday, October 2, 2024 5:38 AM IST
മീനങ്ങാടി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജാഗ്രതാജ്യോതി തെളിയിച്ചു.
റാലിയും വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബും നടത്തി. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
എൻ എസ്എസ് പ്രോഗ്രാം ഓഫീസർ പി.ടി. ജോസ്, സ്കൂൾ ചെയർപേഴ്സണ് ഗ്രീഷ്മ ദിലീപ് ,ടി.വി. ജോണി, എം.ജെ. ജിബ, ദേവേന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.