കൽപ്പറ്റയിൽ യുഡിഎഫ് പ്രതിഷേധ സംഗമം എട്ടിന്
1458829
Friday, October 4, 2024 5:02 AM IST
കൽപ്പറ്റ: എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജയിംസ് മെഡിക്കൽ ഷോപ്പിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാഫിയകളെ സംരക്ഷിക്കുകയും ദുർഭരണത്തിലൂടെ കേരളത്തെ തകർക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർപ്പൂരം കലക്കിയതിൽ ജുഡീഷൽ അന്വേഷണം നടത്തുക, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സന്പാദനം അന്വേഷിക്കുക, എഡിജിപിയെ സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണെന്ന് യോഗം വിലയിരുത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, പി.പി. ആലി, ജോസ് തലച്ചിറ, ജോസഫ് കളപ്പുരക്കൽ, സി.പി. വർഗീസ്, അബ്ദുള്ള മാടക്കര,
എം.എ. അസൈനാർ, ടി. ഹംസ, പടയൻ മുഹമ്മദ്, തെക്കേടത്ത് മുഹമ്മദ്, സി.പി. മൊയ്തീൻ, കെ.എ. ആന്റണി, കെ. ഹാരിസ്, സലിം മേമന, എൻ. നിസാർ അഹമ്മദ്, ഡി.പി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.