മെഡിക്കൽ ക്യാന്പ് നടത്തി
1458283
Wednesday, October 2, 2024 5:38 AM IST
പുൽപ്പള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് ദേവാലയത്തിലെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ബത്തേരി കരുണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പും നേത്രപരിശോധനയും സംഘടിപ്പിച്ചു.
മലബാർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി, ട്രസ്റ്റി വർഗീസ് തോട്ടത്തിൽ, സെക്രട്ടറി യാക്കോബ് പള്ളത്ത്, കരുണ ആശുപത്രി ജനറൽ മാനേജർ സാന്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു.