"പെയ്തൊഴിയാതെ’ നോവൽ പ്രകാശനം ചെയ്തു
1459051
Saturday, October 5, 2024 5:51 AM IST
മീനങ്ങാടി: അധ്യാപിക രമ്യ അക്ഷരം എഴുതിയ നോവൽ ’പെയ്തൊഴിയാതെ’ പുതൂർ സാംസ്കാരിക നിലയത്തിൽ ലൈബ്രറി കൗണ്‍സിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ പ്രകാശനം ചെയ്തു.
എം. ദേവകുമാർ പുസ്തകം ആദ്യപ്രതി സ്വീകരിച്ചു. എഴുത്തുകാരൻ മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു.
കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത നോവലിസ്റ്റിനു മെമന്റോ നൽകി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, വാർഡ് അംഗം രോഷ്മ രമേശ്, ഡോ. ബാവ കെ. പാലുകുന്ന്, പി.സി. മജീദ്, ആസിയ അബ്ദുൾ കലാം, കെ.ഡി. സുദർശൻ, ശിവൻ പള്ളിപ്പാട്, കെ.എ. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.
പ്രകാശനച്ചടങ്ങിൽ നോവലിന്റെ കവർചിത്രം മൗത്ത് പെയിന്റ് ചെയ്ത ഗിന്നസ് റിക്കാർഡ് ജേതാവുമായ മൗത്ത് പെയിന്റർ ജോയൽ കെ. ബിജുവിനു പി.കെ. സുധീർ ഉപഹാരം നൽകി. പി. ബിജുസ്വാഗതവും പി.വി. ജയിംസ് നന്ദിയും പറഞ്ഞു. നൃത്തശിൽപം അരങ്ങേറി.