റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1458837
Friday, October 4, 2024 5:05 AM IST
സുൽത്താൻ ബത്തേരി: അന്പുകുത്തി-വലിയമൂല ഉന്നതി കോളനി ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഉദാസീനത കാട്ടിയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അധികാരികൾക്ക് പലവട്ടം പരാതി നൽകിയിട്ടും ഫലമില്ല.
ഉന്നതിൽ ആരെങ്കിലും രോഗം ബാധിച്ച് അവശനിലയിലായാൽ വാഹന സൗകര്യമുള്ള ഭാഗം വരെ ചുമക്കേണ്ട സ്ഥിതിയാണ്. കുണ്ടും കഴിയും നിറഞ്ഞ റോഡിലൂടെ വേനൽക്കാലത്തും യാത്ര ദുഷ്കരമാണ്. മഴക്കാലത്ത് ഉന്നതിയിലെ കുട്ടികളുടെ വിദ്യാലയ യാത്ര മുടങ്ങുകയാണ്.