ഇഎസ്എ: കേരള കോണ്ഗ്രസ് ധർണ നടത്തി
1458278
Wednesday, October 2, 2024 5:30 AM IST
കൽപ്പറ്റ: പരിസ്ഥിതി ദുർബല പ്രദേശശങ്ങളുടെ പരിധിൽനിന്നു കൃഷി, ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജോസ് തലച്ചിറ, ജിതേഷ് കുര്യാക്കോസ്, സ്റ്റീഫൻ സാജു, അഡ്വ.കെ.ടി. ജോർജ്, ബിജു ഏലിയാസ്, റോബർട്ട് കെ.ജി. സച്ചിൻ സുനിൽ, ജോബി വർഗീസ്, അബ്ദുൾ റഹ്മാൻ, പി.ജെ. സെബാസ്റ്റ്യൻ, ശിവദാസ്, എം.ടി. കുര്യൻ, കെ.ജെ. ബേബി, കെ.എം. പൗലോസ് എന്നിവർ പ്രസംഗിച്ചു.