കോളറ ബോധവത്കരണവും വാഷ് ട്രെയിനിംഗും
1458280
Wednesday, October 2, 2024 5:30 AM IST
സുൽത്താൻബത്തേരി: ശ്രേയസും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഡ്സ് ഇന്ത്യയും സംയുക്തമായി നൂൽപ്പുഴ പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കോളറ ബോധവത്കരണവും വാഷ് ട്രെയിനിംഗും നടത്തി.
പുഴംകുനി, തോലായി, കാര്യന്പാടി, ചുണ്ടപ്പാടി, തിരുവണ്ണൂർ, മൈക്കര, ചെട്ട്യാലത്തൂർ, ഞണ്ടൻകൊല്ലി, തകരപ്പാടി, ആനക്യാന്പ്, ചുക്കാലിക്കുനി, കുമിഴി, മുളംചിറ, കുറ്റംപാളി, പുത്തൻകുന്ന്, കുണ്ടനകുന്ന്, തെക്കുംപറ്റ, മൻമദമൂല, മുത്തങ്ങ, പൊൻകുഴി, മാലകാപ്പ് ഉന്നതികളിലായിരുന്നു പരിപാടി. തൊഴിലുറപ്പ് തൊഴിലാളികൾ,
കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കും ട്രെയിനിംഗ് നൽകി. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് പ്രസംഗിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫീസർ ജിലി ജോർജ്, കെ.ജി. ലെനീഷ്, സി. നീതു, വീണ കെ, ലാലു എന്നിവർ നേതൃത്വം നൽകി.