അവ്യക്തിനു എം.ടി. ആനന്ദ് സ്മാരക പുരസ്കാരം സമർപ്പിച്ചു
1458281
Wednesday, October 2, 2024 5:38 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ പിതാവ്, മുത്തശൻ, മുത്തശി, അനുജത്തി എന്നിവരെ നഷ്ടമായ വെള്ളാർമല സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുംചൂരൽമല സ്വദേശിയുമായ അവ്യക്തിന് എം.ടി. ആനന്ദ് സ്മാരക പുരസ്കാരം സമർപ്പിച്ചു.
എസ്ബിഐ ജീവനക്കാരായിരിക്കെ മരിച്ച ചിത്രകാരനും വാദ്യകലാകാരനുമാണ് കോഴിക്കോട് മായനാട് സ്വദേശിയായ ആനന്ദ്. ചെറുപ്പ ചേറാടി തിയറ്റേഴ്സ് അധ്യക്ഷൻ, ബാങ്ക് മെൻസ് ക്ലബ് ഭാരവാഹി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ആനന്ദിന്റെ കുടുംബത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം പ്രസ് ക്ലബിൽ ചലച്ചിത്രനടനും മാധ്യമപ്രവർത്തകനുമായ എം.എ. സേവ്യർ സമർപ്പിച്ചു.
അജിത ആനന്ദ് അധ്യക്ഷത വഹിച്ചു. സലാം കൽപ്പറ്റ, ദിനേശൻ മേപ്പാടി, ജേക്കബ് മേപ്പാടി എന്നിവർ പ്രസംഗിച്ചു. 5,001 രൂപയും ഫർണിച്ചറും പുരസ്കാരത്തിനൊപ്പം നൽകി.