പൂതാടി പള്ളിയിൽ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നു തുടങ്ങും
1458274
Wednesday, October 2, 2024 5:30 AM IST
കേണിച്ചിറ: പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു കീഴിലുള്ള താഴെമുണ്ട കുരിശുംതൊട്ടിയിൽ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. അജു ചാക്കോ അരത്തമ്മമുട്ടിൽ കൊടി ഉയർത്തും.
തുടർന്ന് സന്ധ്യാപ്രാർഥന, പ്രസംഗം, ആശീർവാദം, നേർച്ച. നാളെ രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന. എട്ടിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, ആശീർവാദം, ലേലം, നേർച്ചഭക്ഷണം. ഉച്ചയ്ക്ക് 12ന് കൊടിയിറക്കൽ.